Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vijay Deverakonda

വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യ്ക്ക് വി​ല്ല​നാ​യി മ​മ്മി താ​രം അ​ർ​ണോ​ൾ​ഡ് വോ​സ്‌​ലൂ; ര​ണ​ബാ​ലി ടീ​സ​ർ

വി​ജ​യ് ദേ​വ​ര​കൊ​ണ്ട നാ​യ​ക​നാ​കു​ന്ന പാ​ൻ-​ഇ​ന്ത്യ​ൻ പീ​രി​യ​ഡ് ആ​ക്‌​ഷ​ൻ ചി​ത്രം ര​ണ​ബാ​ലി ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. പ്രേ​ക്ഷ​ക​രി​ൽ ആ​കാം​ക്ഷ​യും രോ​മാ​ഞ്ച​വും നി​റ​യ്ക്കു​ന്ന രീ​തി​യി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത അ​തി​ശ​ക്ത​വും തീ​ക്ഷ്ണ​വു​മാ​യ മേ​ക്കോ​വ​റി​ലാ​ണ് ടീ​സ​റി​ൽ വി​ജ​യ് ദേ​വ​ര​കൊ​ണ്ട എ​ത്തി​യി​രി​ക്കു​ന്ന​ത്.

വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മ​യ​ത്ത് ഒ​ക്ടോ​ബ​ർ 16-ന് ​ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യ​റ്റ​റു​ക​ളി​ൽ ചി​ത്രം എ​ത്തും.

1876 മു​ത​ൽ 1878 വ​രെ​യു​ള്ള ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് ജീ​വ​ൻ ന​ഷ്ട​മാ​യ 80 ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​രു​ടെ ഓ​ർ​മ​യ്ക്ക് മു​ന്നി​ൽ പ്ര​ണാ​മ​ർ​പ്പി​ച്ചു​കൊ​ണ്ടാ​ണ് ചി​ത്രം എ​ത്തു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ അ​ക്കാ​ല​ത്ത് ന​ട​ന്ന യ​ഥാ​ർ​ഥ ച​രി​ത്ര സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​ദ്രാ​സ് പ്ര​സി​ഡ​ൻ​സി​യി​ൽ ബ്രി​ട്ടീ​ഷു​കാ​ർ സൃ​ഷ്ടി​ച്ച ഭീ​ക​ര​മാ​യ പ​ട്ടി​ണി​യും പീ​ഡ​ന​ങ്ങ​ളു​മാ​ണ് ടീ​സ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ കാ​ണി​ക്കു​ന്ന​ത്.

വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യും ഒ​ന്നി​ക്കു​ന്ന പാ​ൻ-​ഇ​ന്ത്യ​ൻ ചി​ത്രം മൈ​ത്രി മൂ​വി മേ​ക്കേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ന​വീ​ൻ യെ​ർ​നേ​നി​യും വൈ. ​ര​വി​ശ​ങ്ക​റും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്നു.

 

Movies

പൊ​തു​വേ​ദി​യി​ൽ ര​ശ്മി​ക​യു​ടെ കൈ​യി​ൽ ചും​ബി​ച്ച് വി​ജ​യ്; ഒ​ടു​വി​ൽ പ്ര​ണ​യം പ​ര​സ്യ​മാ​ക്കി താ​ര​ങ്ങ​ൾ

നീ​ണ്ട കാ​ത്തി​രി​പ്പു​ക​ൾ​ക്കൊ​ടു​വി​ൽ ത​ങ്ങ​ളു​ടെ പ്ര​ണ​യം പ​ര​സ്യ​മാ​ക്കി വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യും. ര​ശ്മി​ക​യു​ടെ കൈ​യി​ൽ ചും​ബി​ച്ചു​കൊ​ണ്ടാ​ണ് ഇ​നി ഒ​ന്നും ഒ​ളി​ക്കാ​നി​ല്ലെ​ന്ന ഭാ​വ​ത്തോ​ടെ വി​ജ​യ് പ്ര​ണ​യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ര​ശ്മി​ക​യു​ടെ പു​തി​യ ചി​ത്രം ദ് ​ഗേ​ൾ​ഫ്ര​ണ്ടി​ന്‍റെ ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന വി​ജ​യാ​ഘോ​ഷ ച​ട​ങ്ങി​നി​ട​യ്ക്കാ​ണ് മ​നോ​ഹ​ര​മാ​യ ഈ ​രം​ഗം അ​ര​ങ്ങേ​റി​യ​ത്. ചും​ബ​നം ന​ൽ​കി​യ വി​ജ​യ്‌​യെ നോ​ക്കി നാ​ണി​ച്ചു നി​ൽ​ക്കു​ന്ന ര​ശ്മി​ക​യെ​യും കാ​ണാം.

Movies

വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യെ വി​വാ​ഹം ചെ​യ്യും; മ​ന​സ് തു​റ​ന്ന് ര​ശ്മി​ക

വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​വും വി​വാ​ഹ​വു​മാ​ണ് കാ​ല​ങ്ങ​ളാ​യു​ള്ള സി​നി​മ​ലോ​ക​ത്തെ സം​സാ​ര​വി​ഷ​യ​ങ്ങ​ളി​ലൊ​ന്ന്. ഇ​പ്പോ​ഴി​താ വി​ജ​യ്‌​യെ ത​ന്നെ വി​വാ​ഹം ചെ​യ്യു​മെ​ന്ന് ഉ​റ​പ്പി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ര​ശ്മി​ക. 

ഹോ​ണ​സ്റ്റ് ടൗ​ൺ​ഹാ​ൾ എ​ന്ന യു​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ര​ശ്മി​ക മ​ന്ദാ​ന മ​ന​സു​തു​റ​ന്ന​ത്. ഇ​തു​വ​രെ കൂ​ടെ അ​ഭി​ന​യി​ച്ച​വ​രി​ൽ ആ​രെ​യാ​ണ് വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹം എ​ന്ന ചോ​ദ്യ​ത്തി​ന് വി​ജ​യ് ദേ​വ​ര​കൊ​ണ്ട എ​ന്നാ​യി​രു​ന്നു ര​ശ്മി​ക​യു​ടെ മ​റു​പ​ടി.

ഒ​രു ജീ​വി​ത പ​ങ്കാ​ളി​യി​ൽ താ​ൻ എ​ന്തൊ​ക്കെ​യാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു ചോ​ദ്യം. ‘സ​ത്യ​സ​ന്ധ​മാ​യും ആ​ഴ​ത്തി​ലും മ​നസി​ലാ​ക്കാ​ൻ ക​ഴി​വു​ള്ള ഒ​രാ​ളെ​യാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ മ​ടി​യി​ല്ലാ​ത്ത ഒ​രാ​ളെ​യാ​ണ് എ​നി​ക്ക് വേ​ണ്ട​ത്, യ​ഥാ​ർ​ഥ​ത്തി​ൽ ന​ല്ല​വ​നാ​യ ഒ​രാ​ൾ. എ​നി​ക്കൊ​പ്പ​മോ എ​നി​ക്ക് വേ​ണ്ടി​യോ യു​ദ്ധം ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഒ​രാ​ളെ​യാ​ണ് വേ​ണ്ട​ത്. നാ​ളെ എ​നി​ക്കെ​തി​രെ ഒ​രു യു​ദ്ധ​മു​ണ്ടാ​യാ​ൽ എ​നി​ക്ക് വേ​ണ്ടി പോ​രാ​ടു​ന്ന​യാ​ളാ​യി​രി​ക്ക​ണം. ഞാ​നും അ​ത് ത​ന്നെ ചെ​യ്യും. അ​വ​ന് വേ​ണ്ടി ‍ഞാ​നും വെ​ടി​യു​ണ്ട​ക​ൾ ഏ​റ്റു​വാ​ങ്ങാ​ൻ ത​യാ​റാ​ണ്.’ ര​ശ്മി​ക​യു​ടെ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു.

ഇ​തു​വ​രെ അ​ഭി​ന​യി​ച്ച ന​ട​ന്മാ​രി​ൽ ആ​രെ​യാ​ണ് കൊ​ല്ലു​ക, ആ​രെ​യാ​ണ് വി​വാ​ഹം ക​ഴി​ക്കു​ക, ആ​രെ​യാ​ണ് ഡേ​റ്റ് ചെ​യ്യു​ക എ​ന്ന ചോ​ദ്യ​ത്തി​ന് ന​രു​ട്ടോ (ആ​നി​മേ​ഷ​ൻ ക​ഥാ​പാ​ത്രം)​യു​മാ​യി ഡേ​റ്റ് ചെ​യ്യു​മെ​ന്നും വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യെ വി​വാ​ഹം ക​ഴി​ക്കു​മെ​ന്നും ര​ശ്മി​ക മ​റു​പ​ടി ന​ൽ​കി.

വി​ജ​യ്‌ ദേ​വ​ര​കൊ​ണ്ട​യു​മാ​യു​ള്ള വി​വാ​ഹം അ​ടു​ത്ത വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ഉ​ണ്ടാ​കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ര​ശ്മി​ക​യു​ടെ പ​ര​മാ​ർ​ശം. വി​വാ​ഹ​ത്തി​നു​ള്ള ഒ​രു​ക്ക​ൾ ഇ​രു​വ​രും ആ​രം​ഭി​ച്ചു എ​ന്നാ​ണ് താ​ര​ങ്ങ​ളു​ടെ അ​ടു​ത്ത വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

2018ൽ ​പു​റ​ത്തി​റ​ങ്ങി​യ ഗീ​ത ഗോ​വി​ന്ദം എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷ​മാ​ണ് വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യും ഡേ​റ്റിം​ഗി​ലാ​ണെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്ന​ത്.

അ​തേ​സ​മ​യം ത​ങ്ങ​ളു​ടെ ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ഇ​രു​വ​രും പ​ര​സ്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ, ഇ​രു​വ​രുടെ​യും വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. അ​ടു​ത്തി​ടെ​യാ​ണ് വി​ജ​യും ര​ശ്മി​ക​യും ഫെ​ബ്രു​വ​രി​യി​ൽ വി​വാ​ഹി​ത​രാ​കു​ന്നു എ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ത്.

National

ന​ട​ൻ വി​ജ​യ് ദേ​വ​ര​കൊ​ണ്ട സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

ഹൈ​ദ​രാ​ബാ​ദ്: ന​ട​ൻ വി​ജ​യ് ദേ​വ​ര​കൊ​ണ്ട സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. തെ​ലു​ങ്കാ​ന​യി​ലെ ജോ​ഗു​ലാം​ബ ഗ​ഡ്‌​വാ​ൾ ജി​ല്ല​യി​ലെ എ​ൻ‌​എ​ച്ച് -44 (ഹൈ​ദ​രാ​ബാ​ദ്-​ബം​ഗു​ളൂ​രു ഹൈ​വേ)​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നും ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ താ​രം സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ൽ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കു​ക​ളി​ല്ലാ​തെ വി​ജ​യ് ദേ​വ​ര​കൊ​ണ്ട ര​ക്ഷ​പ്പെ​ട്ടു.

വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് ചെ​റി​യ കേ​ടു​പാ​ടു​ക​ളെ സം​ഭ​വി​ച്ചു​ള്ളു.

Latest News

Corehub Up